Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
    SKSSF സില്‍വര്‍ ജൂബിലി സമാപ്പന സമ്മേളനം 2015 ഫെബ്രുവരി ത്രശ്ശൂരില്‍     പാല്‍ക്കടലായി ഹിദായ നഗര്‍ ദാറുല്‍ ഹുദാ സമ്മേളനത്തിന്  ഉജ്ജ്വല സമാപനം പൈതൃക ഭൂമിയില്‍ സുന്നി യുവജന സംഗമത്തിന് പ്രൗഢസമാപ്തി  ‍  യു.എ.ഇ നാഷണല്‍ സര്‍ഗലയം : ഓവറോള്‍ ട്രോഫി ദുബൈക്ക്  സമസ്ത പ്രസിഡന്റ് സി. കോയക്കുട്ടി മുസ്ലിയാര്‍ക്ക് ദുബൈയില്‍ ഉജ്ജ്വല സ്വീകരണം   ‍   നഗരം നിറഞ്ഞൊഴുകി പ്രവാചക സ്‌നേഹികളെത്തി; സമസ്‌ത ആദര്‍ശ സമ്മേളനം ചരിത്രം രചിച്ചു‍

കര്‍ണാടക ഇന്നു പോളിങ് ബൂത്തിലേക്ക്.

ബാംഗ്ലൂര്‍: കര്‍ണാടകയിലെ 28 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഇന്നു വോട്ടെടുപ്പ് നടക്കും. ബി.ജെ.പി., കോണ്‍ഗ്രസ്, ജനതാദള്‍-എസ്, സി.പി.ഐ., സി.പി.എം., ആം ആദ്മി, ബി.എസ്.പി., എസ്.ഡി.പി.ഐ. പാര്‍ട്ടികളുടേതടക്കം 435 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള മല്‍സരമാണ് പ്രധാനം. ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരങ്ങളുമുണ്ട്. 
46 ദശലക്ഷം വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 
54,294 പോളിങ്ബൂത്തുകളാണ് ഒരുക്കിയത്. ഇതില്‍ 8,658 പ്രശ്‌നബാധിത ബൂത്തുകളും 14,400 പ്രശ്‌നസാധ്യതാ ബൂത്തുകളുമാണ്. തിരഞ്ഞെടുപ്പുസുരക്ഷ മുന്‍നിര്‍ത്തി വിവിധ മണ്ഡലങ്ങളില്‍ കേന്ദ്രസേനയടക്കം 85,000 പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്. 
ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, ബി.ജെ.പി. നേതാവ് അനന്ത്കുമാര്‍, നന്ദന്‍ നിലേകനി തുടങ്ങിയ പ്രമുഖര്‍ മല്‍സരരംഗത്തുണ്ട്. 
അഞ്ചു മുന്‍ മുഖ്യമന്ത്രിമാരാണ് ഇത്തവണ കര്‍ണാടകയില്‍ ജനവിധി തേടുന്നത്. ബാംഗ്ലൂര്‍ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് നന്ദന്‍ നിലേകനിയും അഞ്ചു തവണ എം.പിയായ ബി.ജെ.പിയുടെ അനന്ത്കുമാറും തമ്മിലാണ് പോരാട്ടം. മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഷിമോഗയില്‍ ബംഗാരപ്പയുടെ മകള്‍ ഗീതാ ശിവരാജ്കുമാറിനോടാണ് ഏറ്റുമുട്ടുന്നത്. 
ഹാസന്‍ മണ്ഡലത്തില്‍ എച്ച് ഡി ദേവഗൗഡയും കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി ചിക്മഗളൂരിലും എച്ച് ഡി കുമാരസ്വാമി ചിക്ബല്ലാപൂരിലും മുന്‍മുഖ്യമന്ത്രി ധരണ്‍സിങ് ബിദാറിലും ഡി വി സദാനന്ദ ഗൗഡ ബാംഗ്ലൂര്‍ നോര്‍ത്തിലും ജനവിധി തേടുന്നുണ്ട്. 
ആം ആദ്മിക്കു വേണ്ടി ഇന്‍ഫോസിസ് ഡയറക്ടര്‍ ബാലകൃഷ്ണന്‍ ബാംഗ്ലൂര്‍ സെന്‍ട്രലില്‍ മല്‍സരിക്കുന്നുണ്ട്.

എയര്‍ അറേബ്യ റാസല്‍ ഖൈമയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു

റാസല്‍ ഖൈമ: എയര്‍ അറേബ്യ മെയ് ആറ് മുതല്‍ റാസല്‍ ഖൈമ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നു. ജിദ്ദ, കൈറോ, മസ്‌കത്ത്, ധാക്ക, ഇസ്ലാമാബാദ്, ലാഹോര്‍, പെഷവാര്‍ എന്നീ നഗരങ്ങളിലേക്കാണ് ആദ്യം സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോടിലേക്കും താമസിയാതെ സര്‍വ്വീസ് ആരംഭിക്കും. സര്‍വ്വീസ് നിര്‍ത്തി വെച്ച റാക്ക് എയര്‍വെയ്‌സ് നടത്തിയ പട്ടണങ്ങളിലേക്കാണ് എയര്‍ അറേബ്യ തുടക്കത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ 90 നഗരങ്ങളിലേക്കാണ് നിലവില്‍ സര്‍വ്വീസ് നടത്തുന്നത്. എയര്‍ അറേബ്യ തങ്ങളുടെ വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്നതോടെ റാസല്‍ ഖൈമയിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സര്‍വ്വീസ് നടത്തുമെന്ന് എയര്‍ അറേബ്യ സി.ഇ.ഒ. ആദില്‍ അലി പറഞ്ഞു. രണ്ട് പുതിയ എയര്‍ബസ്സ് എ.320 വിമാനമാണ് സര്‍വ്വീസിനായി ഉപയോഗിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ റാസല്‍ ഖൈമ എയര്‍പോര്‍ട്ട് ആക്ടിംഗ് സി.ഇ.ഒ. മുഹമ്മദ് ഖാസി, റാസല്‍ ഖൈമ ടൂറിസം ഡവലെപ്പ്‌മെന്റ് അഥോറിറ്റി സി.ഇ.ഒ. സ്റ്റീവന്‍ റൈസ് എന്നിവരും സംബന്ധിച്ചു.

കേരള തസ്‌കിയത്ത് കോഫ്രന്‍സ് മെയ് 2,3,4 കണ്ണൂരില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ദഅ്‌വ വിഭാഗമായ ഇബാദ് സംസ്ഥാന സമിതി സംഘടിപ്പിക്ക കേരള തസ്‌കിയത്ത് കോഫ്രന്‍സ് മെയ് 2,3,4 തിയ്യതികളില്‍ കണ്ണൂര്‍ പരിയാരത്ത് നടക്കും: ഹ്യദയ ശുദ്ധി താത്പര്യപ്പെടു ആര്‍ക്കും ക്യാമ്പയിനില്‍ പങ്കെടുക്കാം. കേരളത്തിലെ പ്രമുഖ സൂഫീവര്യന്‍മാരും സാദാത്തുക്കളും നേത്യത്വം നല്കും. മനസ്സുകളില്‍ നിം ഈമാന്‍ പകര്‍ത്തിയെടുക്കാനള്ള അവസരം നല്‍കപ്പെടും, അല്ലാഹുവിനേയും നബി (സ) യേയും തിരിച്ചറിഞ്ഞ് ഇബാദത്ത് ചെയ്യാനള്ള വഴി പിശാചിന്റെ വഴിയെ തിരിച്ചറിയാനും ആവിശ്യമായ ചര്‍ച്ചകള്‍ ക്യാമ്പില്‍ നടക്കും.
ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ഫോം കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നിന്നോ എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റി ഓഫീസുകളില്‍ നിന്നൊലഭിക്കും 
. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895386018,9048262748,8547552703
www.skssfcampuswing.com F¶ sh_vsskäv hgnbpw ibadkeralastate@gmail.com F¶ C.sabn hnemkw hgnbpw sdPnÌÀ sN¿mhp¶XmWv. 

മാസാന്ത പ്രഭാഷണ പരിപാടി നാളെ രാത്രി 8.30 ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ

എസ്.കെ.എസ്.എസ്.എഫ് അബുദാബി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാസാന്ത പ്രഭാഷണ പരിപാടിയായ വചനപ്പൊരുൾ നാളെ  രാത്രി 8.30 ന് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. വചനപ്പൊരുളിൻറെ അഞ്ചാം ഭാഗമായ നാളെ ത്തെ പ്രഭാഷണപരിപാടിയിൽ  “മരണവും അനന്തര ജീവിതവും” എന്ന വിഷയത്തിൽ  ഉജ്ജ്വല വാഗ്മിയും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി പ്രഭാഷണം നടത്തും. 

പരിപാടിയിൽ താങ്കളുടെ സാന്നിദ്ധ്യം ക്ഷണിക്കുന്നതോടൊപ്പം ഈ സന്ദേശം മറ്റു സഹോദരങ്ങളിലേക്കും എത്തിക്കണം എന്ന് ആവശ്യപ്പെടുന്നു.

. എസ്.വൈ.എസ്. സ്വാഗത സംഗം പിരിച്ചുവിട്ടു.

കാസര്‍കോട് : ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാ സ്വാഗതസംഘം കമ്മിറ്റി പിരിച്ചുവിട്ടു. വിദ്യാനഗര്‍ സ്വാഗതസംഘം ഓഫീസില്‍ വെച്ച് ചേര്‍ന്ന സമ്മേളന അവലോകന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍ മാര്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷം വഹിച്ചു. സ്റ്റേറ്റ് വര്‍ക്കിംഗ് കണ്‍വീനര്‍ എം.എ. ഖാസിം മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട് സമ്മേളന അവലോകന പ്രഭാഷണം നടത്തി. കണ്‍വീനര്‍ അബ്ബാസ് ഫൈസി പുത്തിഗെ വരവ്-ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. .സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ചെങ്കളം അബ്ദുല്ല ഫൈസി, എം.പി. മുഹമ്മദ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, യു. സഹദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, ഷാഫി ഹാജി കട്ടക്കാല്‍, എം.എ. ഖലീല്‍, ഹമീദ് കുണിയ, ബദറുദ്ദീന്‍ ചെങ്കള, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പരിക്ക, റഷീദ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.   

.

അദ്ധ്യാപക രക്ഷാ കര്‍ത്തൃ സംഗമം നടത്തി

കാസര്‍കോട് : കുണിയ മിഫ്താഹുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്രസയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃസംഗമം മിഫ്താഹുല്‍ ഇസ്‌ലാം മദ്രസയില്‍ വെച്ച് നടന്നു. ജമാഅത്ത് പ്രസിഡണ്ട് ടി.കെ. അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ഹംസ ഫൈസി ഉദ്ഘാടനം ചെയ്തു. പള്ളം കോട് അബ്ദുല്‍ ഖാദര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. സദര്‍ മുഅല്ലിം എം.പി. മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. മുദരിസ് അബ്ദുള്‍ ഖാദര്‍ മദനി ജമാഅത്ത് സെക്രട്ടറി അബ്ദുല്ല കുണ്ടൂര്‍, ട്രഷറര്‍ അബ്ദുല്ല, വൈസ് പ്രസിഡണ്ട് എസ്.കെ. അബ്ദുല്ല, അബൂബക്കര്‍ മൗലവി നാരമ്പാടി തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിച്ചു. 


സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഏപ്രില്‍ 18 നു

ദുബൈ :  പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ ദുബൈ
പ്രഭാഷണം ഏപ്രില്‍ 18 വൈകുന്നേരം 7 മണി മുതല്‍ നാസര്‍ സ്കൊയറിലുള്ള
ലാന്‍ഡ്‌ മാര്‍ക്ക്‌ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും . ഇത് സംബന്ധിച്ച്
നടന്ന യോഗം ദുബായ് എസ് കെ എസ് എസ് എഫ്  പ്രസിഡണ്ട്‌  അബ്ദുല്‍ ഹകീം ഫൈസി ഉത്ഘാടനം ചെയ്തു .ഇ പി എ ഖാദര്‍ ഫൈസി , മുനീര്‍ കൊയിലാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു .